തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നു: സീതാറാം യെച്ചൂരി

കേരളത്തില്‍ നടന്ന സ്വർണക്കടത്ത് മുതൽ ലൈഫ് മിഷനും കിഫ്ബിയുമടക്കമുള്ള വിഷയങ്ങളിൽ അന്വേഷണ ഏജൻസികൾക്കെതിരെയും ബി.ജെ.പിക്കും യു.ഡി.എഫിനുമെതിരെയും രൂക്ഷവിമ‍ർശനവുമായി സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

കേന്ദ്രത്തിന് കീഴിലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യം വയ്ക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അട്ടിമറിക്കാനാണ് ഇവിടെ ബോധപൂർവം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികളില്‍ ഏജന്‍സികള്‍ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ അടിയന്തരമായി ജുഡീഷ്യറിയും മറ്റ് ഭരണഘടനാസ്ഥാപനങ്ങളും ഇടപെടമെന്നും യെച്ചൂരി ദില്ലിയിൽ മാധ്യമങ്ങളോട് പറ‌ഞ്ഞു.

19-Nov-2020