സൈബർ ആക്രമണം തടയാൻ പോലീസ് ആക്ടിലെ ഭേദഗതി; ഗവർണർ ഒപ്പിട്ടു
അഡ്മിൻ
സംസ്ഥാനത്തെ സമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള കേരളാ പോലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. പോലീസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. സൈബർ അധിക്ഷേപം തടയാൻ സംസ്ഥാന പോലീസിന് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി.
പുതിയ നിയമ പ്രകാരം അധിക്ഷേപം തടയാൻ വാറന്റ് ഇല്ലാതെ തന്നെ പോലീസിന് ഇനി അറസ്റ്റ് ചെയ്യാം. വ്യാജ വാർത്തകൾ തടയാൻ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭേദഗതി. പോലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി.
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബർ അതിക്രമങ്ങളെ ചെറുക്കാൻ പര്യാപത്മായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേഗഗതിയെന്നാണ് വിശദീകരണം. പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാർഗത്തിലൂടെ അപകീർത്തികരമായ വാർത്തവന്നാൽ അഞ്ച് വർഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം.