ഗെയ്ല് പൈപ്പ് ലൈന്‍ കമ്മീഷന് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്
അഡ്മിൻ
സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ ഏടായി മാറുന്ന ഗെയ്ല് പൈപ്പ് ലൈന്‍ കമ്മീഷന് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്. ഗെയ്ൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്തു .കേരളത്തിൽ പൈപ്പ് ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ വീടുകൾക്കും, വാഹനങ്ങൾക്കും, വ്യവസായശാലകൾക്കും ചിലവ് കുറഞ്ഞ ഇന്ധനം കിട്ടുന്ന സാഹചര്യവും ഒരുങ്ങുകയാണ്. പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി.
മംഗലാപുരത്ത് മാംഗ്ലൂർ കെമിക്കൽസ് & ഫെർട്ടിലൈസേഴ്സിന് (MCF) ഇന്ന് മുതൽ പ്രകൃതി വാതകം നൽകി തുടങ്ങുമെന്നാണ് അറിയിച്ചത്. MRPL, OMPI എന്നീ കമ്പനികൾക്ക് പ്രകൃതി വാതകം നൽകുന്നതിനുള്ള പണികൾ അന്തിമ ഘട്ടത്തിലാണ്. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ഇന്ധനം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഗല (സി.ഡി.ജി ) പൈപ് ലൈന്‍ വിന്യാസം പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ത്ഥ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.