കോണ്‍ഗ്രസിന്റെഎം.കെ രാഘവന്‍ എം.പിക്കെതിരെ കൈക്കൂലിക്ക് വിജിലന്‍സ് കേസ്

കോണ്‍ഗ്രസിന്റെ എം.കെ രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആരോപണം, ലോക് സഭാ തെരഞ്ഞെടുപ്പില്‍ അധിക തുക ചെലവഴിച്ചെന്ന വെളിപ്പെടുത്തല്‍ എന്നിവയിലാണ് അന്വേഷണം.
കൈക്കൂലി കേസില്‍ ലോക് സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നാണ് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിലവില്‍ കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. 2019ലെ ലോക്‌സഭാ പ്രചാരണ വേളയിലാണ് ആണ് എം. കെ രാഘവനെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നത്. ടിവി 9 എന്ന ചാനലാണ് സ്റ്റിങ് ഓപറേഷനിലൂടെ എം.കെ രാഘവന്റെ ചില വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടത്.

എന്നാല്‍ കേസന്വേഷണത്തിന് ലോക്‌സഭാ സ്പീക്കറുടെ അനുമതി വേണമെന്നായിരുന്നു നിയമ വകുപ്പിന്റെ നിലപാട്. എന്നാല്‍ ഇത് ആവശ്യമില്ലെന്ന് വിജിലന്‍സ് ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

24-Nov-2020