ഭേദഗതി പോരാ; കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍
അഡ്മിൻ
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെയും നടത്തിയ ചര്‍ച്ച പൂര്‍ണപരാജയമായിരുന്നു. തുടര്‍ന്നുള്ള ചര്‍ച്ച ഡിസംബര്‍ അഞ്ചിന് നടത്തുമെന്നാണ് സര്‍ക്കാര്‍ നിലവില്‍ അറിയിച്ചിരിക്കുന്നത്. പക്ഷെ നിയമം പിന്‍വലിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇന്ന് ആവശ്യപ്പെടുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചത്.
ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും കര്‍ഷകര്‍ പറയുന്നു. തങ്ങളുടെ ഭാഗത്തു നിന്നുള്ള ചര്‍ച്ച അവസാനിച്ചിരിക്കുകയാണെന്നും ഇന്ന് തങ്ങള്‍ക്ക് ഒരുത്തരം തന്നില്ലെങ്കില്‍ തുടര്‍ന്നുള്ള ഒരു ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും ലോക് സംഘര്‍ഷ് മോര്‍ച്ചയുടെ പ്രതിഭ ഷിന്‍ഡേ അറിയിച്ചു.തങ്ങള്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളിലും ഭേദഗതി വരുത്താമെന്നാണ് സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്.
എന്നാല്‍ ഭേദഗതിയല്ല വേണ്ടത് നിയമം പിന്‍വലിക്കാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. സര്‍ക്കാരിന് ഈഗോ ഇല്ലെന്നും അതുകൊണ്ട് ശനിയാഴ്ചയും ചര്‍ച്ച നടത്താമെന്നാണ് വ്യാഴാഴ്ചത്തെ ചര്‍ച്ച പരിഹാരമില്ലാതെ അവസാനിച്ചതിന് പിന്നാലെ സര്‍ക്കാര്‍ പറഞ്ഞത്.