ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുകൊണ്ട് കുറ്റവാളിയാകില്ല: എ.വിജയരാഘവൻ

മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയ എന്‍ഫോഴ്‌സ്‌മെന്റ് നടപടിയില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍.
'ആരെ വേണമെങ്കിലും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്.

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുകൊണ്ട് അയാള്‍ കുറ്റവാളിയാവണമെന്നില്ല' വിജയരാഘവന്‍ പ്രതികരിച്ചു.
ഈ മാസം പത്താം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സി.എം.രവീന്ദ്രന് നോട്ടീസ് നല്‍കിയത്. ഇത് മൂന്നാം തവണയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.എം.രവീന്ദ്രന് ഇ.ഡി.നോട്ടീസ് നല്‍കിയത്.

04-Dec-2020