ഗോൾവാൾക്കറുടെ പേര് നൽകിയത് ക്രൂരം:പന്യൻ രവീന്ദ്രൻ

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയുടെ രണ്ടാം ക്യാമ്പസിന് ആര്‍.എസ്.എസ് ആചാര്യനായിരുന്ന ഗോൾവാൾക്കറുടെ പേര് നൽകിയത് ക്രൂരമെന്ന് cഐ.പി.ഐ നേതാവ് പന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു . ശാസ്ത്രജ്ഞന്മാരുടെ മാത്രം സ്ഥാപനത്തിന് എന്തിനാണ് ഇങ്ങനെ ഒരു പേര് എന്നും അദ്ദേഹം ചോദിക്കുന്നു.

ഈ കാര്യത്തില്‍ ആരെയും ചോദ്യം ചെയ്യാനില്ലെന്നും ഇങ്ങനെ പേര് നൽകിയതിന് ന്യായമില്ലെന്നും അദ്ദേഹം പറഞ്ഞു.ബോധപൂർവം ചരിത്രം മാറ്റി എഴുതാനുള്ള ശ്രമമാണെന്നും അംഗീകരിക്കാനാവില്ലെന്നും പന്യൻ രവീന്ദ്രൻ കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ.എമ്മില്‍ നിന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നേരത്തേ തന്നെ രംഗത്ത് വന്നിരുന്നു.

06-Dec-2020