കര്‍ഷക പ്രക്ഷോഭം ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലേക്കും വ്യാപിക്കുന്നു

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലേക്കും വ്യാപിച്ചു. രാജസ്ഥാനിലെയും തെക്കന്‍ ഹരിയാനയിലെയും ആയിരകണക്കിന് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കൂടുതല്‍ കര്‍ഷകരെത്തിയ ശേഷം ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലൂടെ ശക്തിപ്രകടനമായി ഡല്‍ഹിക്ക് നീങ്ങും. പോലീസ് തടയുന്ന ഇടത്ത് ഉപരോധ സമരം ആരംഭിക്കാനാണ് തീരുമാനം.

അതേസമയം പ്രക്ഷോഭം കണക്കിലെടുത്ത് ഹരിയാനയിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി. മേഖലയില്‍ കേന്ദ്രസേനയുടെയും പോലീസിന്റെയും വന്‍ സന്നാഹത്തെ വിന്യസിച്ചു.

13-Dec-2020