തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അനുകൂലമായ തരംഗം ഉണ്ടാകും: കോടിയേരി ബാലകൃഷ്ണന്‍

ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ എല്‍.ഡി.എഫിന് അനുകൂലമായ തരംഗം ഉണ്ടാകുമെന്ന് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇടതുമുന്നണി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും ജനക്ഷേമപരമായ പദ്ധതികള്‍ക്കുമുള്ള അംഗീകാരമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അതിന്റെ പ്രകടിതമായ രൂപമാണ് വോട്ടിംഗില്‍ പ്രതിഫലിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കൊവിഡ് കാലത്ത് പട്ടിണിയില്ലാതെ കേരളത്തിലെ ജനങ്ങളെ കാത്ത് സൂക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുകയെന്നും , 600 രൂപയായിരുന്ന പെന്‍ഷന്‍ 1400 രൂപയായി വാങ്ങുന്ന സാധാരണക്കാരന്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു.

14-Dec-2020