സർക്കാർ വാഹനങ്ങളിൽ വിൻഡോ കർട്ടനും കറുത്ത ഫിലിമും പാടില്ല: നിർദ്ദേശവുമായി ഡി.ജി.പി

സംസ്ഥാനത്ത് സർക്കാർ വാഹനങ്ങളിൽ കൂടുതൽ നിബന്ധനകളുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന വാഹനങ്ങളിൽ വിൻഡോ കർട്ടനും കറുത്ത ഫിലിമും മാറ്റണമെന്ന് ബെഹ്റ നിർദ്ദേശിച്ചു. നിയമങ്ങളെല്ലാം ആദ്യം അനുസരിക്കേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നടപടിയുടെ ഭാഗമായാണ് ഡി.ജി.പിയുടെ നിർദേശം. സർക്കാർ ഉദ്യോഗസഥർ അനുസരിക്കാതിരുന്നാൽ പൊതുജനവും നിയമം അനുസരിക്കില്ല. അതിനാൽ തന്നെ ഇക്കാര്യം നിസാരമാക്കി കളയരുതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടെന്നും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്.

15-Dec-2020