വി. മുരളീധരന്റെ വാര്‍ഡായ ഉള്ളൂരില്‍ എല്‍.ഡി.എഫിന് വിജയം

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേതാക്കന്മാരുടെ വാര്‍ഡുകളില്‍ എതിര്‍ കക്ഷികള്‍ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് പലയിടങ്ങളിലും കാണാനായത്. പ്രതിപക്ഷ നേതാവ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി മുരളീധരന്‍ എന്നിവരുടെ വാര്‍ഡുകളില്‍ എതിര്‍ കക്ഷിക്കാരാണ് നേട്ടമുണ്ടാക്കിയത്. രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍.ഡി.എഫ് വിജയിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാര്‍ഡായ ഉള്ളൂരിലും എല്‍.ഡി.എഫ് വിജയം നേടി.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആതിര എല്‍ എസ് 433 വോട്ടിനാണ് ഉള്ളൂരില്‍ ജയിച്ചത്. നിലവില്‍ യു.ഡി.എഫ് ഭരിക്കുന്ന വാര്‍ഡ് ആണ് ഉള്ളൂര്‍. മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ഡിലും എല്‍.ഡി.എഫ് വിജയിച്ചു.

16-Dec-2020