നാടിന്റെ നന്മയെ തകര്‍ക്കാനുള്ള ശ്രമത്തെ തോല്‍പ്പിച്ചത് ജനങ്ങൾ: എ. വിജയരാഘവൻ

കേരളത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള പിന്തുണയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ കേരളത്തിൽ ജനവിധിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ജനങ്ങള്‍ക്കു വേണ്ടിയുള്ള കരുതല്‍ ഒരിക്കലും മാറ്റി വെച്ചില്ല. സര്‍ക്കാര്‍ വലിയ പ്രയാസമുള്ള ഒരു കാലഘട്ടത്തെയാണ് അഭിമുഖീകരിച്ചത്. ഇടതുമുന്നണിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ പിന്തുണക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് – ബി.ജെ.പി മതമൗലിക വാദികള്‍ കൂട്ടായാണ് സര്‍ക്കാരിനെ നീങ്ങിയത്. ജനങ്ങള്‍ ശരിയായ മൂല്യങ്ങള്‍ക്കൊപ്പം നിന്നു. നാടിന്റെ നന്മയെ തകര്‍ക്കാനുള്ള ശ്രമത്തെ തോല്‍പ്പിച്ചത് ജനങ്ങളാണെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

വെല്‍ഫയര്‍ പാര്‍ട്ടി പോലെ തീവ്രമതമൗലിക വാദമുയര്‍ത്തുന്ന പാര്‍ട്ടിയുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കി. ലീഗിന് കീഴ്‌പ്പെട്ടാണ് കോണ്‍ഗ്രസ് അത് ചെയ്തത്. തീവ്ര ഇടതു വിരോധം വച്ച് ലീഗിനു വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും എ വിജയരാഘവന്‍ ആരോപിച്ചു.

16-Dec-2020