കേന്ദ്ര കാർഷിക നിയമഭേദ​ഗതി തള്ളാൻ കേരളാ സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാർഷിക നിയമഭേദ​ഗതികള്‍ തള്ളാൻ സംസ്ഥാന സർക്കാർ പ്രത്യേക നിയമസഭ സമ്മേളനം ചേരും. വരുന്ന ബുധനാഴ്ച ഒരു മണിക്കൂറാണ് സഭ സമ്മേളിക്കുക. കേന്ദ്ര സർക്കാർ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയ നിയമ ഭേദ​ഗതി പ്രമേയം വഴിതള്ളുകയും നിരാകരിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ .


കക്ഷി നേതാക്കൾ മാത്രമേ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കുകയുള്ളൂ. രാജ്യത്തെ കർഷകരോടൊപ്പമാണ് കേരളത്തിന്റെ നിലപാടെന്ന് വ്യക്തമാക്കാനാണ് ഭരണ പ്രതിപക്ഷ കക്ഷികൾ സംയുക്തമായി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ തയ്യാറെടുക്കുന്നത്. അതേസമയം, കർഷക സമരം 25 ദിവസം പിന്നിട്ടിട്ടും കേന്ദ്ര സർക്കാർ നിയമം പിൻവലിക്കാൻ തയ്യാറായിട്ടില്ല.

20-Dec-2020