പുതിയ ഭീഷണി; ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്നു

കൊറോണ വൈറസിൻ്റെ ജനിതക മാറ്റം സംഭവിച്ച പുതിയ സ്ട്രെയ്ൻ കണ്ടെത്തിയതായി ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി അറിയിച്ചു. ഈ മാസം മാത്രം ബ്രിട്ടനിൽ കൊവിഡ് കേസുകളിൽ ഉണ്ടായ വർദ്ധനവിന് കാരണം പുതിയ വൈറസ് സ്ട്രെയ്നാണെന്നാണ് കണ്ടെത്തൽ. ഈ വൈറസിന് വേ​ഗത്തിൽ പടർന്ന് പിടിക്കാൻ ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സാഹചര്യം കണക്കിലെടുത്ത് ലണ്ടനിലും തെക്ക് കിഴക്കൻ ഇം​ഗ്ലണ്ടിലും പ്രധാന മന്ത്രി ബോറിസ് ജോൺസൺ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് യു.കെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം.

അയര്‍ലാന്റ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി.

21-Dec-2020