കേരളത്തില്‍ എൻ.ഡി.എക്ക് ഭരണം ഉറപ്പിക്കാന്‍ സാധിച്ചത് നാല് പഞ്ചായത്തുകളിൽ മാത്രം

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സംസ്ഥാനത്ത് എൻ.ഡി.എ ഭരണം ഉറപ്പിച്ചത് നാല് പഞ്ചായത്തുകളിൽ മാത്രം. ഇക്കുറി ഭൂരിപക്ഷം നേടി ഭരണത്തിലെത്താനായത് നാലു പഞ്ചായത്തുകളില്‍. തിരുവനന്തപുരം ജില്ലയിലെ കരവാരം, കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, കാസര്‍ക്കോട് ജില്ലയിലെ മധൂർ, ബെള്ളൂർ എന്നീ പഞ്ചായത്തുകളിലാണ് ഭരണം പിടിച്ചത്.

അതേസമയം മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി. പന്ത്രണ്ട് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് എന്‍.ഡി.എയാണ്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,തൃശൂര്‍,കാസര്‍ക്കോട് എന്നീ ജില്ലകളിലാണ് ഈ നേട്ടം. കഴിഞ്ഞതവണ 13 പഞ്ചായത്തുകൾ എൻ.ഡി.എ ഭരിച്ചെങ്കിൽ ഇത്തവണ അത് നാലായി.

21-Dec-2020