ലൈഫ് മിഷൻ കേസ് തികച്ചും രാഷ്ട്രീയപ്രേരിതമായ നീക്കം: സംസ്ഥാന സര്‍ക്കാര്‍

ലൈഫ് മിഷൻ കേസ് തികച്ചും രാഷ്ട്രീയപ്രേരിതമായ നീക്കമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. കേന്ദ്ര ഏജൻസികൾ സർക്കാരിനെ ലക്ഷ്യം വയ്ക്കുകയാണ് എന്നാൽ സർക്കാരിനോ ലൈഫ് മിഷനോ സാമ്പത്തിക കാര്യങ്ങളിൽ ബന്ധമില്ലെന്നും തങ്ങളെ എഫ്‌സിആർഎ കേസിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

അതേസമയം, കേസിൽ വലിയ ഗൂഢാലോചന നടന്നുവെന്നും കരാറിന്റെ തുടക്കത്തിൽ തന്നെ ക്രമക്കേടുകൾ ഉണ്ടായതിനാൽ അന്വേഷണം അനിവാര്യമെന്നും കേന്ദ്രം വ്യക്തമാക്കി. കേസിൽ ക്രിസ്മസ് അവധിക്ക് ശേഷം വിധി പറയും. അതുവരെ സി.ബി.ഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരും.

21-Dec-2020