മുഖ്യമന്ത്രി പറഞ്ഞത് ലീഗിനെക്കുറിച്ചാണ്, മുസ്ലിങ്ങളെക്കുറിച്ചല്ല: എ. വിജയരാഘവൻ
അഡ്മിൻ
കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെയുളള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന എന്ന രീതിയിൽ നടക്കുന്ന പ്രചാരണത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. മുഖ്യമന്ത്രി മുസ്ലിം ലീഗിനെക്കുറിച്ചാണ് പറഞ്ഞതെന്നും മുസ്ലിങ്ങളെക്കുറിച്ചല്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
മുഖ്യമന്ത്രി രാഷ്ട്രീയമാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് മതമൗലികവാദത്തിലേക്ക് നീങ്ങുന്നു എന്ന് പറഞ്ഞത് ശരിയാണ്. മുസ്ലിം ലീഗിനെ കുറിച്ചാണ് പറഞ്ഞത്, മുസ്ലിങ്ങളെക്കുറിച്ചല്ല. മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയമാണ്. മതമൗലികവാദം കേരളത്തിൽ അനുവദിക്കില്ല. മുസ്ലിം ലീഗിന്റെ വർഗീയ നിലപാട് തുറന്നു കാണിച്ചപ്പോഴുളള വിഷമമാണ് പ്രസ്താവനയ്ക്ക് പിന്നിൽ,
ഇക്കാര്യത്തിൽ സമസ്തയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ല. ഒരു ഭാഗത്ത് സംഘപരിവാറുമായും മറ്റൊരു ഭാഗത്ത് ജമാഅത്ത്‌നൊപ്പവും കൂട്ടുകെട്ട് ഉണ്ടാക്കുന്നത് വർഗീയതയെ പ്രോത്സാഹിപ്പിക്കലാണെന്നും വിജയരാഘവൻ പറഞ്ഞു.