കര്‍ഷകന്റെ ആത്മഹത്യാ ശ്രമം; അമിത് ഷായ്ക്കും മോദിക്കുമെതിരെ കേസെടുക്കണം എന്ന് ആവശ്യം
അഡ്മിൻ
കര്‍ഷക പ്രതിഷേധത്തിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച് കര്ഷകന്. പഞ്ചാബില്‍ നിന്നുള്ള 65 കാരനായ കര്‍ഷകനാണ് വിഷ പദാര്‍ത്ഥം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തൊട്ടുപിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ആത്മഹത്യ കൊണ്ടെങ്കിലും സര്‍ക്കാരിന്റെ കണ്ണുതുറക്കുമെന്ന് കരുതിയാണ് മരിക്കാനൊരുങ്ങിയതെന്നാണ് കര്ഷകന് പറഞ്ഞ്.
‘എനിക്ക് ഇപ്പോള്‍ സുഖം തോന്നുന്നു. ആത്മഹത്യ പോലുള്ള ഒരു സംഭവം നടക്കുമ്പോഴെങ്കിലും ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതിയത്. സാധാരണഗതിയില്‍, ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചാല്‍ ഇരയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നയാള്‍ക്കെതിരെ പൊലീസ് കേസെടുക്കും. എന്റെ കാര്യത്തില്‍, അമിത് ഷായ്ക്കും പ്രധാനമന്ത്രിയും മോദിക്കുമെതിരെ കേസെടുക്കണം,” അദ്ദേഹം പറഞ്ഞു. അതേസമയം, കര്‍ഷക പ്രതിഷേധം 25 ദിവസം പിന്നിടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ പ്രശ്നപരിഹാരത്തിന് തയ്യാറായിട്ടില്ല.