ലീ​ഗിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനം: മന്ത്രി ഇ.പി ജയരാജൻ

മുസ്ലീംലീ​ഗിന്റെ മുന്‍പിലുള്ള ലക്ഷ്യം സംസ്ഥാനത്തെ പ്രതിപക്ഷ നേതൃസ്ഥാനമെന്ന് മന്ത്രി ഇ.പി ജയരാജൻ.
മുസ്‌ലിം ലീഗിനെ വിമർശിച്ചാൽ അതെങ്ങനെ ന്യൂനപക്ഷങ്ങൾക്കെതിരാകുമെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി കണ്ണൂരില്‍ അഭിപ്രായപ്പെട്ടു.

ഇവിടെ കോൺഗ്രസ് നാശത്തിൻ്റെ വക്കിലേക്കാണ് പോകുന്നത്. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ രണ്ട് സീറ്റിന് വേണ്ടി നിലപാടുകളിൽ വെള്ളം ചേർക്കരുത്. ലീഗിനെ വിമർശിച്ചതിന്റെ പേരിൽ സംഘർഷമുണ്ടാക്കാൻ ശ്രമമുണ്ടാകും. എന്നാല്‍ ഒരു പ്രകോപനത്തിലും പ്രവർത്തകർ വീണു പോകരുത്. സമൂഹത്തില്‍ സമാധാനം ഉറപ്പാക്കാനാകണം നമ്മുടെ പ്രവർത്തനങ്ങൾ എന്നും ജയരാജൻ പറഞ്ഞു.

21-Dec-2020