കേരളത്തിന്റെ നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവർണർ

കേരളത്തിന്‌ കേന്ദ്ര കാർഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭ ചേരാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളത്തെ നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു. അടിയന്തര സാഹചര്യമില്ലെന്ന് അറിയിച്ചാണ് ഗവർണർ അനുമതി നിഷേധിച്ചത്.

പ്രത്യേക നിയമസഭാ സമ്മേളനം വി‍ളിക്കുന്നതിനായി മന്ത്രിസഭാ യോഗം ചേർന്നു ഗവർണർക്ക് കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു. കേന്ദ്ര സർക്കാരിന്റെ കൃഷി നിയമ ഭേദഗതികൾ വോ‍ട്ടിനിട്ടു തള്ളാനും ഭേദഗതി നിരാ‍കരിക്കാനും ആലോചനയുണ്ടായിരുന്നു.

22-Dec-2020