ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിൽ ഇളവുകൾ

കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച ഗുരുവായൂർ ക്ഷേത്രമുൾപ്പെടുന്ന മേഖലയെ അതിതീവ്ര നിയന്ത്രിത പരിധിയിൽ നിന്നും ഒഴിവാക്കാൻ ദേവസ്വം ഭരണസമിതിയുടെ ശുപാർശ. ഇക്കാര്യം കളക്ടറെ അറിയിക്കാൻ ദേവസ്വം ഭരണസമിതി തീരുമാിനച്ചു.

കളക്ടരുടെ അനുമതിക്ക് വിധേയമായി ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെർച്വൽ ക്യൂ മുഖേന ഭക്തരെ പ്രവേശിപ്പിക്കാനും തീരുമാനമെടുത്തു. നാളെ മുതൽ ദിവസവും വെർച്ച്വൽ ക്യൂ വഴി 3000 പേരെ പ്രവേശിപ്പിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകൾ നടത്താം.

പോലീസ്, പാരമ്പര്യ ജീവനക്കാർ, പ്രാദേശികം, ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് കിഴക്കേ നടയിലെ ഇൻഫർമേഷൻ സെൻറിൽ നിന്നും പാസ് അനുവദിക്കും. പാസില്ലാതെ ആർക്കും പ്രവേശനമുണ്ടാവില്ലെന്ന് അഡ്മിനിസ്ട്രേട്ടർ അറിയിച്ചു.

22-Dec-2020