മുഖ്യമന്ത്രിയെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് സമൂഹം അവജ്ഞതയോടെ തള്ളിക്കളയും: കെ.ടി ജലീല്‍

സംസ്ഥാന മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രസ്താവന പ്രതിലോമപരമായി വ്യാഖ്യാനിച്ചത് മുസ്ലിം ലീഗ് വര്‍ഗീയ കണ്ണിലൂടെ എല്ലാം കാണുന്നതിനാലാണെന്ന് മന്ത്രി കെ.ടി ജലീല്‍. രാഷ്ട്രീയ സ്വത്വം ഉപേക്ഷിച്ച ലീഗ് മതസാമുദായിക സ്വത്വം സ്വീകരിച്ചതിന്റെ കുഴപ്പമാണതെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫിനെ നിയന്ത്രിക്കുന്നത് കേരള കോണ്‍ഗ്രസോ ആര്‍എസ്പിയോ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആര്‍ക്കും ഇങ്ങനെ വ്യാഖ്യാനം ഉണ്ടാകില്ല. ലീഗിനെ പരാമര്‍ശിച്ചപ്പോള്‍ പ്രതിലോമപരമായി ചിത്രീകരിക്കുന്നത് അവര്‍ വര്‍ഗീയ കണ്ണിലൂടെ എല്ലാം കാണുന്നത് കൊണ്ടാണ്. ആര്‍എസ്എസ് വര്‍ഗീയതയെ ചെറുക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും ആരാണ് നിലകൊള്ളുന്നതെന്ന് നാടിനറിയാം.

വര്‍ഗീയവിരുദ്ധ പടനായകനായ മുഖ്യമന്ത്രിയെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് കേരളീയ സമൂഹവും ലീഗ് പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗവും തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.

22-Dec-2020