തെരഞ്ഞെടുപ്പ് പരാജയം: കോൺഗ്രസ് നാല് ജില്ലകളിലെ ഡി.സി.സി പ്രസിഡന്റുമാരെ മാറ്റുന്നു

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അഴിച്ചുപണിക്കൊരുങ്ങുന്നു. സംസ്ഥാനത്തെ ഡി.സി.സി പ്രസിഡന്റുമാരെ മാറ്റാന്‍ ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ നാല് ജില്ലകളിലെ ഡി.സി.സി പ്രസിഡന്റുമാരെയാണ് മാറ്റുന്നത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിലെ ഡി.സി.സി അധ്യക്ഷന്മാരെയാണ് മാറ്റുക.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ തോല്‍വിയുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുതിര്‍ന്ന നേതാക്കള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. കോഴിക്കോട്, തൃശൂര്‍ ഒഴികെയുള്ള ജില്ലകളിലെല്ലാം ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്നാണ് നിര്‍ദേശം.

23-Dec-2020