ഹൈക്കോടതി വിധിക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്

കോവിഡ്, പ്രളയ കാലങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക തിരികെ നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയെ സമീപിക്കും. ഇന്നലെ ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഇതിനായി സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ. ആര്യാമസുന്ദരം മുഖേന ഹര്‍ജി നല്‍കാനാണ് ആലോചന. ക്ഷേത്ര സ്വത്തുവകകളുടെ അവകാശി ദേവനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പണം തിരികെ നല്‍കാന്‍ നിര്‍ദേശിച്ചത്.

23-Dec-2020