രാജ്യത്തിന് മാതൃക; കേരളത്തിന് അഭിനന്ദനവുമായി ദേശീയ ന്യൂനപക്ഷ കമ്മീഷന്
അഡ്മിൻ
രാജ്യമാകെയുള്ള ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് ആതിഫ് റഷീദ്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കരിക്കുന്ന പദ്ധതികളുടെ നിര്‍വഹണ പുരോഗതിയുടെ തോത് വിലയിരുത്തിയ ശേഷമായിരുന്നു ന്യൂനപക്ഷ ക്ഷേമ കമ്മീഷന്റെ പ്രസ്താവന.സംസ്ഥാനത്തെ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ അവസ്ഥയും രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ഉള്‍പ്പെട്ട സ്കൂളുകളുടെ പുരോഗതി കേന്ദ്രസംഘം നേരിട്ട് വിലയിരുത്തിയിരുന്നു. ഈ സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും വൈസ് ചെയര്മാന് ആതില്‍ റഷീദ് പറഞ്ഞു. സ്വകാര്യ സ്കൂളുകള്‍ പോലും ഈ നിലവാരത്തിലേക്കെത്തില്ല, ഇത്തരത്തില്‍ 12 പദ്ധതികളാണ് സംസ്ഥാനത്ത് പൂര്‍ത്തിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വഖഫ് ആസ്തികള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റലൈസ് ജി.പി.എസ് മാപ്പിംഗ് നടത്തിവരികയാണ്. കേരളത്തില്‍ ഇത് 28 ശതമാനത്തോളം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ 20 ശതമാനം പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.