കുഞ്ഞാലിക്കുട്ടിക്കെതിരെ മന്ത്രി കെ.ടി ജലീൽ

പി.കെ കുഞ്ഞാലിക്കുട്ടി കേരളാ രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നതിന്റെ ഭാഗമായി എം.പി സ്ഥാനം രാജിവെയ്ക്കുന്നതില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. 2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി യു.ഡി.എഫിന്റെ ഹെഡ്മാഷായി ഐക്യരാഷ്ട്രസഭയിലേക്ക് പോകുമോയെന്ന് ജലീല്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂർണ്ണരൂപം:

2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര
സഭയിലേക്കാകുമോ പോവുക?
UDF ൻ്റെ
ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്?
പടച്ചവനെ പേടിയില്ലെങ്കിൽ
പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ?
നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും. കാത്തിരിക്കാം

23-Dec-2020