ലീഗ് ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി: എ.എ റഹിം

കാസർകോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫിന്റെ കൊലപാതകത്തിൽ മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ആസൂത്രിതമായി സംഘർഷമുണ്ടാക്കാനുള്ള നീക്കം യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നതായും മുസ്ലിം ലീഗ് ജനിതകമാറ്റം സംഭവിച്ച വൈറസായി മാറിയെന്നും റഹിം ആരോപിച്ചു.

മുസ്ലിം ലീഗ് വെറും ലീഗല്ല താലിബാൻ ലീഗാണ്. തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായിട്ടും പോപ്പുലർ ഫ്രണ്ടുമായിട്ടും സഖ്യം ചേർന്ന ശേഷം ലീഗ് ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി . അതേപോലെ തന്നെ ഔഫിന്റെ കൊലപാതകം പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചതാണെന്നും റഹീം വിമർശനം ഉയർത്തി.

24-Dec-2020