വ്യാഴാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും; അനുമതി നൽകി ഗവര്‍ണര്‍

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കേരളം വ്യാഴാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ചേരും. ഇതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായുള്ള ചർച്ചയിലാണ് തീരുമാനം.

നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിലേക്ക് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനു ഗവര്‍ണര്‍ നല്‍കിയ മറുപടിയും ചര്‍ച്ചയായി. തുടര്‍ന്ന് മന്ത്രി എ.കെ ബാലനും വി.എസ് സുനില്‍ കുമാറും ഗവര്‍ണറെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു.

26-Dec-2020