കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് എതിരെ വീണ്ടും വിമർശനവുമായി മുതിർന്ന നേതാക്കൾ
അഡ്മിൻ
കോണ്‍ഗ്രസ് പാർട്ടിയുടെ ദേശീയ നേതൃത്വത്തിന് എതിരെ മറ്റൊരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ കൂടി വിമര്‍ശനവുമായി രംഗത്തെത്തി. വരുന്ന പുനഃസംഘടനയില്‍ അടക്കം തങ്ങള്‍ തഴയപ്പെടും എന്ന് കരുതുന്ന ഒരു വിഭാഗം നേതാക്കളാണ് വിമത സ്വരം ഉയര്‍ത്തിയിട്ടുള്ളത് എന്നാണ് വിലയിരുത്തൽ.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് നേത്യത്വത്തിന് കഴിയുന്നില്ല എന്നാണ് വിമര്‍ശനം. പഞ്ചാബിലും ഹരിയാനയിലും ഉണ്ടായ കര്‍ഷക പ്രതിഷേധത്തെ കോണ്‍ഗ്രസിന് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ വേണ്ട വിധത്തില്‍ ഉയര്‍ത്താന്‍ സാധിച്ചില്ലെന്ന് മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
കഴിഞ്ഞ ദിവസം രാഹുലും പ്രിയങ്കയും പങ്കെടുത്ത കോണ്‍ഗ്രസ് എം.പിമാരുടെ മാര്‍ച്ച് അടക്കം വേണ്ട വിധത്തില്‍ ഫലപ്രദമായില്ല എന്നും മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശിക്കുന്നു. മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനത്തെ എന്നാല്‍ കാര്യമായി പരിഗണിച്ചേക്കില്ല എന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കുന്ന വിവരം.