സംസ്ഥാനത്ത് ജനുവരി ഒന്നു മുതൽ സ്കൂളുകൾ തുറക്കുന്നു; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അറിയാം
അഡ്മിൻ
കേരളത്തില്‍ ജനുവരി ഒന്നു മുതൽ സ്കൂളുകൾ തുറക്കുകയാണ്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ച് നിരവധി നിർദ്ദേശങ്ങളാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്.
സ്കൂൾ തുറക്കുന്നതിൻ്റെ ആദ്യ ഒരു ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിലാവും ക്ലാസുകൾ ക്രമീകരിക്കുക. ഒരേസമയം 50 ശതമാനം കുട്ടികളെ മാത്രമേ ക്ലാസിൽ അനുവദിക്കൂ. കുട്ടികൾ തമ്മിൽ സാമൂഹിക അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കൾ പങ്കുവെക്കരുത്.
സ്കൂളുകളിൽ മാസ്ക്, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് എന്നിവ ഉണ്ടാവണം. കുട്ടികളെ സ്കൂളുകളിൽ പ്രവേശിപ്പിക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. പഠിക്കാൻ സ്കൂളിലേക്ക് എത്താൻ കഴിയാത്ത കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ വഴി ക്ലാസുകൾ നൽകാം.