രേഷ്മ മറിയം റോയി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്

ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി രേഷ്മ മറിയം റോയി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകും. സി.പി.ഐ.എം കോന്നി ഏരിയ കമ്മറ്റിയാണ് ഇതു സംബന്ധമായ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

നേരത്തെ ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും പാര്‍ട്ടി തീരുമാനമായി പുറത്ത് വന്നിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയും രേഷ്മ മറിയം റോയി തന്നെയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന് 21 വയസ്സ് പിന്നിടാന്‍ ഇനി മുന്നില്‍ ഏതാനും മാസങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ രേഷ്മക്ക് 21 തികഞ്ഞത് തന്നെ നോമിനേഷന്‍ കൊടുക്കുന്നതിന്റെ അവസാന ദിവസമാണ്.

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ആയാണ് രേഷ്മ ചുമതല ഏല്‍ക്കുന്നത്. സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗമായ വനിത തിരഞ്ഞെടുക്കപ്പെട്ടിട്ടും എസ്.എഫ്.ഐ നേതാവായ രേഷ്മയെ സി.പി.എം പരിഗണിക്കുകയായിരുന്നു.

27-Dec-2020