പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് സംഘം ഇന്ന് ചോദ്യം ചെയ്യും

കൊച്ചിയിലെ പാലാരിവട്ടം പാലം. അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ എത്തിയാണ് ചോദ്യം ചെയ്യുക.

രാവിലെയും വൈകിട്ടുമായി മൂന്ന് മണിക്കൂര്‍ വീതം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിട്ടുള്ളത്. ആരോഗ്യ സ്ഥിതി മെച്ചമായാല്‍ ഇബ്രാഹിം കുഞ്ഞിനെ ജയിലിലേക്ക് മാറ്റാന്‍ ജാമ്യഹര്‍ജി തള്ളികൊണ്ട് ഹെക്കോടതിയും ഉത്തരവിട്ടിരുന്നു.

 

28-Dec-2020