കോൺഗ്രസ് സ്ഥാപക ദിന തലേ ദിവസം രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് പറന്നു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 135-ാം സ്ഥാപക ദിനമായ ഇന്ന് വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരുക്കുന്നത്. അതിനിടെ ഇന്നലെ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വകാര്യ സന്ദർശനത്തിനായി ഇറ്റലിയിലേക്ക് പുറപ്പെട്ടു.

സ്ഥാപനകദിനാചരണത്തിന് പുറമെ രാജ്യതലസ്ഥാനത്ത് കർഷക സമരം കൂടുതൽ കരുത്താർജ്ജിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര എന്നതും ശ്രദ്ധേയമാണ്. ഇന്നലെ രാവിലെ ഖത്തർ എയർലൈൻസ് വിമാനത്തിൽ ഇറ്റലിയിലെ മിലാനിലേക്കാണ് രാഹുൽ പോയതെന്നാണ് റിപ്പോർട്ട്. രാഹുലിന്റെ മുത്തശ്ശി ഇറ്റലിയിലാണ് താമസിക്കുന്നത്.

യുവാക്കളുമായി ബന്ധിപ്പിക്കുന്നതിന് നൂതന പ്രചാരണ ആശയങ്ങൾ കൊണ്ടുവരാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നേരത്തെ സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ദേശീയത ഫലകവുമായി ആളുകളുമായി ഇടപഴകുന്നതിന് പാർട്ടി പ്രത്യക്ഷത്തിൽ ആരംഭിച്ച രണ്ട് പ്രചാരണങ്ങളാണ് തിരംഗ യാത്രയും ടിറംഗയുമായുള്ള സെൽഫിയും.

എന്നാൽ ഏറെ നിർണായകമായ ഈ സമയത്ത് രാഹുൽ ഗാന്ധി ഇന്ത്യക്ക് പുറത്തായത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. രാഹുൽ ഗാന്ധി കുറച്ച് ദിവസത്തേക്ക് വിദേശത്തായിരിക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല സ്ഥിരീകരിച്ചു.

28-Dec-2020