തീരുമാനമാകാതെ പാലക്കാട്; ബി.ജെ.പിയിൽ തർക്കം രൂക്ഷം

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും ബി.ജെ.പിയിലെ അധികാര തർക്കും രൂക്ഷമായി തുടരുന്നു. ബി.ജെ.പി കേവല ഭൂരിപക്ഷം നേടി അധികാരം പിടിച്ചിട്ടും പാലക്കാട് ന​ഗരസഭ ചെയർപേഴ്സണേയും വൈസ് ചെയർമാനെയും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിക്കകത്തെ തര്‍ക്കമാണ് തീരുമാനം വൈകാന്‍ കാരണമെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെ 9ന് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ വിശദീകരണം . 

28-Dec-2020