രാജ്യത്ത് കോവിഡ് വാക്സിന്‍ ഡ്രൈ റൺ ഇന്ന് തുടങ്ങും

കോവിഡ് വാക്സിന്‍ കുത്തിവെപ്പിന്‍റെ ഡ്രൈ റണിന് ഇന്ന് തുടക്കമാകും. ആന്ധ്ര പ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. ആന്ധ്ര, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ രണ്ട് വീതം ജില്ലകളിലും 5 വ്യത്യസ്ത കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍.

കുത്തിവെപ്പെടുക്കല്‍, പ്രത്യാഘാതം ഉണ്ടായാല്‍ കൈകാര്യം ചെയ്യല്‍, കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ നിരീക്ഷിക്കും. ശീതീകരണ സംവിധാനങ്ങളുടെ പരിശോധനയും നടത്തും. ശേഷം രണ്ട് ദിവസത്തെ വിലയിരുത്തലുകള്‍ കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍ക്ക് കൈമാറും.അടിയന്തര ഉപയോഗത്തിനായി കോവിഷീല്‍ഡ് സമർപ്പിച്ച അപേക്ഷ, പരിശോധനയുടെ അവസാന ഘട്ടത്തിലാണ്.

28-Dec-2020