യു.ഡി.എഫ് എം.പിമാരെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യം

യു.ഡി.എഫ് എം.പിമാരെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ശൂരനാട് രാജശേഖരൻ. ആവശ്യമുന്നയിച്ച് രാജശേഖരൻ എ.ഐ.സി.സി നേതൃത്വത്തിന് കത്ത് നൽകി.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനാണ് രാജശേഖരൻ കത്ത് നല്‍കിയത്. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. ഡി.സി.സികള്‍ പുനസംഘടിപ്പിക്കണമെന്നും ശൂരനാട് രാജശേഖരന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

28-Dec-2020