ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് കമല്‍ഹാസന്‍

തിരുവനന്തപുരം നഗരസഭാ മേയറായി സ്ഥാനമേറ്റ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍. ട്വിറ്ററിലാണ് കമലിന്റെ അഭിനന്ദനം. ഇത്രയും ചെറിയ പ്രായത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍. തമിഴ്‌നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നും കമല്‍ എഴുതി.

തിരുവനന്തപുരം കോര്‍പ്പറേഷനെ നയിക്കാന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തത് ആര്യ രാജേന്ദ്രന്‍ എന്ന യുവ വനിതാ നേതാവിനെയാണ്. രാഷ്ട്രീയ രംഗത്തെ മുന്‍ പരിചയങ്ങളെല്ലാം മാറ്റി നിര്‍ത്തിയാണ് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ ആര്യ മേയര്‍ സ്ഥാനത്തേക്ക് എത്തുന്നത്. പാര്‍ട്ടി ഏല്‍പ്പിച്ച പുതിയ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യ പ്രതികരിച്ചു.

28-Dec-2020