നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പ്: തൊടുപുഴയില്‍ എൽ.ഡി.എഫിന് അട്ടിമറി ജയം

തൊടുപുഴയിൽ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി ജയം. യു.ഡി.എഫ് വിമതൻ സനീഷ് ജോർജ് നഗരസഭാ അധ്യക്ഷനായി. യു.ഡി.എഫ് സ്വതന്ത്രനും എൽ.ഡി.എഫിന് വോട്ട് ചെയ്തു.
13 സീറ്റിൽ യു.ഡി.എഫും 12 സീറ്റിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്.

രണ്ട് വിമതരുടെ നിലപാടാണ് നിർണായകമായത്. ഒരു വിമതനെ ഒപ്പം നിർത്തി ഭരണം പിടിക്കുമെന്നാണ് ഇന്ന് രാവിലെ വരെ യു.ഡി.എഫ് അവകാശപ്പെട്ടിരുന്നത്. എന്നാൽ വിമതനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിച്ച എൽ.ഡി.എഫിന് അപ്രതീക്ഷിതമായി യു.ഡി.എഫ് സ്വതന്ത്രൻറെ വോട്ടും ലഭിക്കുകയായിരുന്നു.

28-Dec-2020