നെയ്യാറ്റിൻകര: കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും; വീട് വെച്ച് നല്‍കും

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കെതിരെ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കുട്ടികൾക്ക് വീട് വെച്ചു നല്‍കുമെന്നും ഇതുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നല്‍കി.

മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കണമെന്ന് നേരത്തെ തന്നെ രാജന്റെ സഹോദരി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നെല്ലിമൂട് വേട്ടത്തോട്ടം സ്വദേശി രാജനും, ഭാര്യ അമ്പിളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പോലീസുകാരെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും, എസ്‌ഐ ലൈറ്റര്‍ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും രാജന്‍ പറഞ്ഞിരുന്നു.

29-Dec-2020