കൊലപാതക ഗൂഡാലോചന അന്വേഷിക്കണം; ഔഫിന്‍റെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
അഡ്മിൻ
കാസര്‍കോട് കല്ലൂരാവിയിൽ മുസ്ലിംലീഗുകാർ കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫ് അബ്ദുൽറഹ്‌മാന്‍റെ അമ്മാവൻ ഹുസൈൻ മൗലവിയും മറ്റു ബന്ധുക്കളും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനിടെ പടന്നക്കാട് വെച്ചായിരുന്നു കൂടിക്കാഴ്ച.
കൊലപാതകകേസ് അന്വേഷണം ഊർജിതമാക്കണമെന്നും കൊലയ്ക്ക് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഔഫിന്‍റെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പികരുണാകരൻ., ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ഔഫിന്‍റെ വസതിയിലെത്തി. എന്നാല്‍ തങ്ങള്‍ക്കൊപ്പം വന്ന യൂത്ത് ലീഗിന്‍റെ പ്രാദേശിക ഭാരവാഹികളെ ഔഫിന്‍റെ വസതിയില്‍ പ്രവേശിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയ തങ്ങള്‍, പ്രതികള്‍ ലീഗുകാരാണെങ്കില്‍ ഒരു നിലക്കും സംരക്ഷിക്കില്ലെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.