സി.എ.ജി റിപ്പോര്‍ട്ട്: അവകാശലംഘനം നടത്തിയിട്ടില്ല: മന്ത്രി തോമസ് ഐസക്

സി.എ.ജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ സംഭവത്തില്‍ അവകാശലംഘനം നടത്തിയിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കി. സി. എ. ജി ദിവസവും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുണ്ടായിരുന്നു. ഇത് പ്രതിരോധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ചട്ടലംഘനം സംബന്ധിച്ച് കമ്മിറ്റിക്ക് മുന്നില്‍ വിശദീകരിച്ചിട്ടുണ്ട്, കൂടുതല്‍ വിശദീകരിക്കാനില്ല. സി. എ. ജി റിപ്പോര്‍ട്ട് വികസനത്തെ അട്ടിമറിക്കുന്നതാണ്. തനിക്കെതിരെ എന്ത് നടപടി എടുത്താലും സ്വീകരിക്കും. സി. എ. ജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രശ്‌നമാണ്. എന്തായാലും നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു.

29-Dec-2020