ഇടതിനൊപ്പം തന്നെ; പി.ജെ ജോസഫിനെ തള്ളി എന്‍.സി.പി

കേരളത്തില്‍ തങ്ങള്‍ തുടര്‍ന്നും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അറിയിച്ച് എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍. സംസ്ഥാനത്തെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പി. ജെ ജോസഫിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്‍.സി.പി ആരുമായും മുന്നണിമാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും താനും എന്‍.സി.പിയും ഇടതിനൊപ്പം തന്നെയാണെന്നും കാപ്പന്‍ ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. പി.ജെ ജോസഫ് തന്റെ കുടുംബ സുഹൃത്താണെന്നും എന്നാല്‍ അദ്ദേഹം പറഞ്ഞതിനെ സംബന്ധിച്ച് അറിയില്ലെന്നും കാപ്പന്‍ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ജോസഫ് വിഭാഗം കാപ്പന് നല്‍കുമെന്നും എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി തന്നെ കാപ്പന് പാലായില്‍ മത്സരിക്കാമെന്നുമായിരുന്നു പി.ജെ ജോസഫ് പറഞ്ഞത്.

29-Dec-2020