ഇന്ന് വീണ്ടും കർഷകരും കേന്ദ്രവും തമ്മിൽ ചർച്ച

കർഷക വിരുദ്ധമായ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്ന് നടക്കും. കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ഡൽഹിയിലെ വിഖ്യാന്‍ ഭവനാണ് വേദി ആകുക.

ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ച് നില്‍ക്കും. മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകരുടെ മുഖ്യആവശ്യം. ഇതിന് സര്‍ക്കാര്‍ തയാറാകുമോ എന്നതാകും ചര്‍ച്ചയുടെ ഭാവി നിര്‍ണയിക്കുന്ന ഘടകം.

30-Dec-2020