പുതിയ കാര്‍ഷിക നിയമം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി കേരളം

കര്‍ഷകസമരം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കെ പുതിയ കാര്‍ഷിക നിയമം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി കേരളം. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് പകരമായി നിയമം നിര്‍മ്മിക്കുമെന്ന് സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

ബജറ്റ് സമ്മേളനത്തിലാണ് പുതിയ നിയമം പ്രഖ്യാപിക്കുക. തറവില ഉയര്‍ത്തുന്നതിന് വ്യവസ്ഥയുണ്ടാകും. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണ് കേന്ദ്രനിയമം. ഇതിനെതിരെ പുതിയ നിയമം കൊണ്ടുവരും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നുംഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. കര്‍ഷക പ്രതിഷേധം വിജയം കാണുമെന്നതാണ് പുതുവര്‍ഷം സംബന്ധിച്ച ഏറ്റവും വലിയ പ്രതീക്ഷയെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

31-Dec-2020