എറണാകുളത്ത് ഷിഗെല്ല ;ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമാക്കി

ഷിഗെല്ല രോഗം സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം എറണാകുളത്ത് ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമാക്കി. ചോറ്റാനിക്കര സ്വദേശിയായ 56-കാരിയ്ക്ക്കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രി ലാബിലെ പരിശോധനയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 56 -കാരിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ജില്ലയില്‍ രണ്ട് പേര്‍ കൂടി നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധാഫലം പുറത്ത് വന്നിട്ടില്ലെങ്കിലും ജില്ലാ ഭരണകൂടം ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ്. ചോറ്റാനിക്കര പ്രദേശത്തെ എല്ലാ ഹോട്ടലുകളിലും ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനകള്‍ തുടങ്ങി.

പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരെ ഷിഗെല്ല പരിശോധനക്ക് വിധേയരാക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

31-Dec-2020