കാര്‍ഷിക നിയമ പ്രമേയത്തെ പിന്തുണച്ച ഒ.രാജഗോപാലിനെതിരെ ബി.ജെ.പി

കേരളാ നിയമസഭയില്‍ അവതരിപ്പിച്ച കാര്‍ഷിക പ്രമേയത്തെ പിന്തുണച്ച ഒ. രാജഗോപാല്‍ എംഎല്‍എയ്ക്ക് എതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി അറിയിക്കും.

കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നും വിവരം. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് പൊതുവികാരം. ഇക്കാര്യവും ഒ. രാജഗോപാലിനെ അറിയിക്കും. വിഷയത്തില്‍ കേന്ദ്രം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടും. കഴിഞ്ഞ ദിവസമാണ് ബിജെപിയെ വെട്ടിലാക്കി ഒ രാജഗോപാല്‍ എംഎല്‍എ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയത്തെ അനുകൂലിച്ചത്.

01-Jan-2021