തെരഞ്ഞെടുപ്പ് പരാജയത്തില്‍ സംഘടനാ നടപടികളുമായി മുസ്ലിം ലീഗ്

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്ന് മുസ്‍ലിം ലീഗ് തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലം കമ്മറ്റിയെ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു. ലീഗിന്‍റെ തിരുവനന്തപുരം ജില്ലാ ട്രഷറർ ഗുലാം മുഹമ്മദിനെ നടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടേറിയേറ്റ് ഇന്ന് കോഴിക്കോട് വെച്ച് നടക്കാനിരിക്കെയാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. 

02-Jan-2021