ലീഗിന്‍റെ വർഗീയ ധ്രുവീകരണമാണ്​ കോൺഗ്രസിനെ നയിക്കുന്നത്: എ. വിജയരാഘവൻ

മുസ്ലിം ലീഗിന്‍റെ തീവ്രമതവൽക്കരണ രാഷ്​ട്രീയം കേരളം അംഗീകരിച്ചില്ലെന്ന്​ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഒരു ഭാഗത്ത്​ ബി.ജെ.പിയെയും വേറൊരു ഭാഗത്ത്​ മുസ്​ലിംലീഗ്​- വെൽഫയർ പാർട്ടി സഖ്യത്തെയും കോൺഗ്രസ്​ അംഗീകരിച്ചുവെന്നും മുസ്​ലിം ഏകീകരണത്തിന്‍റെ വക്താക്കളാണ്​ ജമാഅത്തെ ഇസ്​ലാമി. അവരുടെ മതമൗലികമായ തീവ്രവർഗീയവൽക്കണം കോൺഗ്രസ്​ അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും വിജയരാഘവൻ വാർത്ത സ​മ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ്​ സാമ്പത്തിക സംവരണത്തെ പരസ്യമായി എതിർത്തത്​​ ധ്രുവീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്​. സ്വന്തം നിലപാട്​ എന്നതിനേക്കാൾ ലീഗിന്‍റെ വർഗീയ ധ്രുവീകരണമാണ്​ കോൺഗ്രസിനെ നയിക്കുന്നത്​. വർഗീയ ധ്രുവീകരണമുണ്ടാക്കാൻ യു.ഡി.എഫ്​ അതിരുകൾ ലംഘിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു.

03-Jan-2021