ആരോഗ്യമന്ത്രി കെ.കെ ശൈലജ റേഡിയോ ഏഷ്യയുടെ വാർത്താ താരം

ഗള്‍ഫിലെ ആദ്യ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ 2020ലെ വാര്‍ത്താ താരമായി ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചറെ ശ്രോതാക്കള്‍ തെരഞ്ഞെടുത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, നിസ്വാര്‍ത്ഥ സേവനതൽപരതയോടെ ആരോഗ്യമേഖലയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കാണിച്ച നേതൃപാടവം കൂടി പരിഗണിച്ചാണ് 2020 ലെ വാർത്താ താരമായി ടീച്ചറെ പരിഗണിച്ചത് .

മുഖ്യമന്ത്രി പിണറായി വിജയന്‍, അഷ്‌റഫ് താമരശ്ശേരി, പ്രളയ രക്ഷകര്‍ മത്സ്യ തൊഴിലാളികള്‍, പ്രളയസമയത്ത് സ്വന്തം കടയിലെ വസ്ത്രം മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് നല്‍കിയ നൗഷാദ്, തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മാന്‍ഹോളില്‍ വീണ് മരണത്തിന് കീഴടങ്ങിയ നൗഷാദ്, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ തുടങ്ങിയവരെ പോയവര്‍ഷങ്ങളില്‍ റേഡിയോ ഏഷ്യവാർത്താ താരങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്.

03-Jan-2021