ബ്രിട്ടനില്‍ കണ്ടെത്തിയ അതിതീവ്ര വൈറസ് കേരളത്തിലും; 6 പേർക്ക് രോഗം സ്ഥിരീകരിച്ചു

യുകെയിൽ കണ്ടെത്തിയ അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് വൈറസ് ബാധ കേരളത്തിലും സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. അതിതീവ്ര വൈറസ് ബാധ സംസ്ഥാനത്ത് 6 പേർക്ക് സ്ഥിരീകരിച്ചു. കോഴിക്കോട്,ആലപ്പുഴ എന്നിവിടങ്ങളിൽ 2 പേർക്ക് വീതവും കണ്ണൂരും,കോട്ടയത്തും ഓരോരുത്തർക്കുമാണ് അതിതീവ്രവൈറസ് ബാധ കണ്ടത്തിയത്.

യുകെയിൽനിത്തെിയവരിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി അടിയന്തര വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു. വിദേശത്ത് നിന്ന് എത്തുന്ന എല്ലാവരും സ്വയം റിപ്പോർട്ട് ചെയ്യണം. നിലവിലുള്ള വൈറസിനേക്കാൾ വളരെ വേഗമാണ് പുതിയ വകഭേദം പടരുന്നത്. .പ്രായമുള്ളവരും മറ്റു രോഗങ്ങൾ ഉള്ളവരും വളരെ സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

04-Jan-2021